Monday 21 November 2011

ഡിലീറ്റ് ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം

നമ്മള്‍ കമ്പ്യൂട്ടറുകളില്‍ നിന്നും, മെമ്മറി കാര്‍ഡുകളില്‍ നിന്നും അറിയാതെ ഫയലുകള്‍ ഡിലീറ്റ്‌ ചെയ്യറുണ്ട്‌. ചില ഫയലുകള്‍ നമുക്ക് അമൂല്യമായിരിക്കും. ഇങ്ങനെ ഡിലിറ്റ്‌ ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?.


ഉണ്ട്‌. തീര്‍ച്ചയായും ഉണ്ട്‌. വളരെ ലളിതമായി ആര്‍ക്കും ഇങ്ങനെ ഡിലീറ്റ്‌ ചെയ്ത ഫയലുകള്‍ തിരിച്ചെടുക്കാം.കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കുകള്‍,മെമ്മറി കാര്‍ഡുകള്‍,ഫ്ലോപ്പികള്‍, യു.എസ്‌.ബി ഡ്രൈവുകള്‍,എന്നിങ്ങനെയുള്ള അനവധി ഡാറ്റ സ്റ്റോറേജ്‌ മിഡിയകളില്‍ നിന്നും നാം ഡിലീറ്റ്‌ ചെയ്ത ഫയലുകള്‍,ഡാറ്റ ഫയലുകള്‍,ചിത്രങ്ങള്‍,വിഡിയോ,ഓഡിയോ, തുടങ്ങി വിവിധ ഫോര്‍മേറ്റുകളിലുള്ള ഫയലുകള്‍,നമ്മുക്ക്‌ നിഷ്പ്രയാസം തിരിച്ചെടുക്കാം.


ഇത്തരത്തില്‍ ഡാറ്റ തിരിച്ചെടുക്കുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍ ഇന്ന് സുലഭമായി ലഭ്യമാണ്. അതില്‍ ഉപയോഗിക്കുവാന്‍ വളരെ എളുപ്പമുള്ള ഒരു സോഫ്റ്റ്‌വെയര്‍ Recover My Files എന്ന പ്രോഗ്രാം. ഇവിടെ ക്ലിക്ക് ചെയ്ത് ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.


ഇതിന്റെ പ്രവര്‍ത്തനം വളരെ എളുപ്പമാണ്‌.
ഫയലുകള്‍ നഷ്ടപ്പെട്ട ഹാര്‍ഡ് ഡിസ്കോ, മെമ്മറിയോ, യു.എസ്‌.ബി യോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുക.ശേഷം ഈ പ്രോഗ്രാം തുറക്കുക.

ഇതില്‍ നാല്‌ ഓപ്ഷനുകള്‍ ഉണ്ട്.


1. Fast File Search- നിങ്ങള്‍ ഫയല്‍ ഡിലീറ്റ്‌ ചെയ്തത്‌ ഇന്നാണെങ്കില്‍, അതിന്‌ ശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്തിട്ടില്ലെങ്കില്‍,പെട്ടെന്ന് കണ്ട്‌പിടിക്കാനുള്ള മാര്‍ഗ്ഗമാണിത്‌. ഈയടുത്ത സമയത്ത്‌ ഡിലീറ്റ്‌ ചെയ്ത ഫയലുകള്‍ ഇങ്ങനെ കണ്ട്‌പിടിക്കാം.


2.Complte File Search- നഷ്ടപ്പെട്ട ഫയലുകള്‍ ഹാര്‍ഡ് ഡിസ്കിന്റെ ക്ലസ്റ്റര്‍ ലെവലില്‍ പോയി കണ്ട്‌പിടിക്കാനുള്ള വഴി. ഈ രൂപത്തില്‍ ഫയലുകള്‍ തിരയുമ്പോള്‍ കൂടുതല്‍ സമയമെടുക്കും.


3. Fast Format Recover- അകസ്മികമായി നിങ്ങള്‍ ഹാര്‍ഡ് ഡിസ്ക്‌ ഫോര്‍മാറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍, അതില്‍ നിന്നും ഡാറ്റ കണ്ട്‌പിടിക്കാനുള്ള മാര്‍ഗം.


4. Complete Format Recover- ഫോര്‍മാറ്റ്‌ ചെയ്ത പാര്‍ട്ടിഷനുകളില്‍ നിന്നും ഫുള്‍ സെക്റ്റര്‍ വഴി ഫയലുകള്‍ തിരഞ്ഞെടുക്കുന്ന രീതി. ഈ രൂപത്തില്‍ ഫയലുകള്‍ തിരിച്ചെടുക്കുവാന്‍ കൂടുതല്‍ സമയമെടുക്കും.


ഇനി എങ്ങനെയാണു ഇത് ചെയ്യുന്നത് എന്ന് നോക്കാം. പരീക്ഷണാര്‍ത്ഥം നമുക്ക്‌ Fast File Search വഴി ഒന്ന് ചെയ്ത് നോക്കാം. ചിത്രം ശ്രദ്ധിക്കുക..

ഈ സ്ക്രീനില്‍ നിങ്ങളുടെ ഫയല്‍ നഷ്ടപ്പെട്ട ഡ്രൈവ്‌ ഏതാണോ, അത്‌ തിരഞ്ഞെടുക്കുക.

ഇവിടെ നിങ്ങള്‍ക്ക് വേണ്ട ഫയല്‍ ഏത്‌ രൂപത്തിലാണെന്ന് സെലക്റ്റ്‌ ചെയ്യുക. ഉദാ:ചിത്രമാണോ, പാട്ടുകളാണോ. അതോ ഓഫീസ്‌ ഫയലുകളില്‍ ഏതെങ്കിലുമാണോ എന്ന് തിരുമാനിക്കുക. ഒരു പിടിയുമില്ലെങ്കില്‍ എല്ലാം സെലക്‌റ്റ്‌ ചെയ്യാം, പക്ഷെ കൂടുതല്‍ സമയമെടുക്കും.

ഇപ്പോള്‍ ചില ഫയലുകളുടെ രൂപം നിങ്ങള്‍ക്ക് ഇവിടെ തന്നെ കാണുവാന്‍ കഴിയും. ഇനി, ഏതു ഫയലുകളാണ്‌ നിങ്ങള്‍ക്ക് വേണ്ടതെന്ന് തിരുമാനിക്കുക. പിന്നിട്‌ ആ ഫയലുകള്‍ സെലക്റ്റ്‌ ചെയ്ത്‌ സേവ്‌ ചെയ്യാം.


ഒരു കാര്യം ശ്രദ്ധിക്കുക..റിക്കവര്‍ ചെയ്യുന്ന ഡ്രൈവിലേക്ക്‌ തന്നെ തിരിച്ചെടുത്ത ഫയലുകള്‍ സേവ്‌ ചെയ്യാതിരിക്കുക.


NB:ഓര്‍ക്കുക, നിങ്ങളുടെ മെമ്മറി കാര്‍ഡ്‌ ,ഹാര്‍ഡ് ഡിസ്ക്,യു.എസ്.ബി മുതലായവ എത്ര കാലം കഴിഞ്ഞാലും എത്ര ഫോര്‍മേറ്റ്‌ ചെയ്താലും,എന്ത്‌ ചെയ്താലും, ആ ഫയലുകള്‍ തിരിച്ചെടുക്കാം. സുക്ഷിക്കുക, വളരെയധികം സൂക്ഷിക്കുക, സ്വകാര്യ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയവര്‍, അത്‌ കമ്പ്യൂട്ടറിലേക്ക്‌ പകര്‍ത്തിയവര്‍,നിങ്ങളുടെ മെമ്മറിയോ, ഹാര്‍ഡ് ഡിസ്കോ കൈവിട്ട്‌ പോവുന്നത്‌ സൂക്ഷിക്കുക. ആര്‍ക്കും നിഷ്പ്രയാസം എത്ര പഴക്കമുള്ള ഫയലും തിരിച്ചെടുക്കാം. മൊബൈല്‍ വ്യാപകമായി ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍,പല കുടുംബങ്ങളും തകരുകയും, പലരും അത്മഹത്യ ചെയ്യുകയും ചെയ്തതിനു പിന്നില്‍ ഇത്തരം ടെക്നോളജിയുടെ കരങ്ങളുണ്ട്‌.


ഡാറ്റ പൂര്‍ണ്ണമായും ഡിലീറ്റ് ചെയ്യാന്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. Track Eraser പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത് ട്രാക്ക് അടക്കി ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് പിന്നീട് ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ല .Track Eraser 15 ദിവസത്തെ ഫ്രീ Full Function ഇവിടെ കിട്ടും. ഇതുപയോഗിച്ച് നമ്മുടെ കമ്പ്യൂട്ടറിലെ ഇമെയില്‍ ഹിസ്റ്ററിയുടെ വരെ ട്രാക്ക് ഡിലീറ്റ്  ചെയ്യാം. കുട്ടികള്‍ എന്തായിരുന്നു കമ്പ്യൂട്ടറില്‍ ഇത്ര കാലം ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് അറിയേണ്ടത് രക്ഷിതാവിനു നല്ലതാണ്. കമ്പ്യൂട്ടര്‍ ഉപയോഗം ഇല്ലാതാക്കാന്‍ പറ്റില്ലല്ലോ. പക്ഷെ ട്രാക്ക് ചെയ്യല്‍ ഇന്നു അത്യാവശ്യം ആയി വരികയാണ്. കാരണം പക്വമാകാത്ത മനസ്സിലേക്ക്‌ അറിയാത്ത നല്ലതും അത് പോലെ ചതിക്കുഴികളുമുള്ള വലിയൊരു ലോകം തുറന്നു കിട്ടുകയാണ് കുട്ടികള്‍ക്ക്.

 കടപ്പാട്: (computric)

ബ്ലോക്ക്‌ ചെയ്ത വെബ്‌സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാന്‍ ......

സൗദി അറേബ്യയിലും മറ്റു ജി.സി.സി. രാജ്യങ്ങളിലും ഓര്‍ക്കുട്ട് അത് പോലെ തന്നെ നമ്മുടെ പ്രിയപ്പെട്ട ഏതെങ്കിലും സൈറ്റുകള്‍ ,ചില ഡൌണ്‍ലോഡ് സൈറ്റുകള്‍ തുടങ്ങിയവ ആ രാജ്യങ്ങള്‍ നിരോധിച്ചതിനാല്‍ അവ നേരിട്ട് നമുക്ക് തുറക്കാന്‍ കഴിയാറില്ല.ഹോട്ട് സ്പോട്ട് ഷീല്‍ഡ്,അള്‍ട്ര സര്‍ഫ് മുതലായ ഹാക്കിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചായിരിക്കും മിക്കവാറും ആളുകള്‍ അവിടങ്ങളില്‍ ഇത്തരം സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യുന്നത്.എന്നാല്‍ ഇത്തരം സോഫ്റ്റ്‌വെയര്‍കള്‍ പൂര്‍ണമായും ഗുണകരവും ആയിരിക്കില്ല.പരസ്യങ്ങള്‍ കൂടെ കൂടെ വന്നു ശല്യപ്പെടുത്തുകയും,സ്പീഡ് വളരെ കുറവായിരിക്കുകയും ചെയ്യും.എന്നാല്‍ ഇനി മുതല്‍ proXPN എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു നോക്കു...വളരെ മികച്ചൊരു സോഫ്റ്റ്‌വെയര്‍ ആണ് ഇത്.മാത്രവുമല്ല പരസ്യങ്ങള്‍ ഒരിക്കലും നിങ്ങളെ ശല്യപ്പെടുത്തുകയുമില്ല..സ്പീഡും കൂടുതലായിരിക്കും.


അതിനായി ആദ്യം ഇവിടെ ക്ലിക്ക് ചെയ്ത് proXPN എന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം proXPN ഓപ്പണ്‍ ചെയ്യുക.ഇവിടെ നിങ്ങളോട് യുസര്‍ നൈമും,പാസ്സ്‌വേര്‍ഡ്‌ ചോദിക്കും.അതിനായി ആദ്യം proXPNല്‍ ഒരു അക്കൗണ്ട്‌ ഉണ്ടാക്കണം.അതിനായി യുസര്‍ നെയിം, പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യാനുള്ള സ്ഥലത്തിന് താഴെ പുതിയതു ഉണ്ടാക്കാനുള്ള ഒരു ലിങ്ക് കാണാം.അത് ക്ലിക്ക് ചെയ്ത് ഒരു പുതിയ അക്കൗണ്ട്‌ ഉണ്ടാക്കുക.(ചിത്രം ശ്രദ്ധിക്കുക)
ശേഷം നിങ്ങളുടെ ഇമെയില്‍ അക്കൗണ്ട്‌ ഓപ്പണ്‍ ചെയ്ത് വേരിഫിക്കേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ പുതിയൊരു അക്കൌണ്ട് ക്രിയേറ്റ് ചെയ്തു.ശേഷം സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്ത് അതില്‍ യുസര്‍ നൈം എന്നിടത്ത് നിങ്ങള്‍ കൊടുത്ത ഇമെയില്‍ ഐ.ഡിയും,പാസ്‌വേര്‍ഡും കൊടുത്ത് Connect ചെയ്യുക.

കടപ്പാട്: മറ്റൊരു ബ്ലോഗ്‌(computric)

ബ്രൌസിംഗ് സ്പീഡ് എങ്ങനെ കൂട്ടാം II

ഇന്റര്‍നെറ്റിന്റെ സ്പീഡ് പലര്‍ക്കും പ്രശ്നമാണ്. സ്പീഡ് കൂട്ടാന്‍ ഞാന്‍ ചെറിയ ഒരു ചൊട്ടുവിദ്യ പ്രയോഗിച്ചു. നെറ്റില്‍ നിന്ന് മനസ്സിലാക്കിയതാണ്. എനിക്ക് സ്പീഡ് വര്‍ദ്ധിച്ചതായി തോന്നുണ്ട്. അതിവിടെ ഷേര്‍ ചെയ്യുന്നു. നിങ്ങള്‍ക്കും പരീക്ഷിക്കാവുന്നതാണ്. ആദ്യമായി START ക്ലിക്ക് ചെയ്യുക. RUN സെലക്റ്റ് ചെയ്യുക. അതില്‍ gpedit.msc എന്ന് ടൈപ്പ് ചെയ്ത് OK അമര്‍ത്തുക. അപ്പോള്‍ തുറന്ന് വരുന്ന വിന്‍ഡോയില്‍ നിന്ന്




Administrative Templates സെലക്റ്റ് ചെയ്ത് , വലത് ഭാഗത്ത് കാണുന്ന Network ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറന്ന് വരുന്ന പേജില്‍ നിന്ന്

QoS Packet Scheduler ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍ നിന്ന്

Limit Reservable bandwidth സെലക്റ്റ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ തുറക്കുന്ന പേജില്‍

Enabled ടിക്ക് ചെയ്ത് , Bandwidth കോളത്തില്‍ 22 എന്ന് ടൈപ്പ് ചെയ്ത്, Apply ടിക്ക് ചെയ്ത് OK അടിച്ച് സിസ്റ്റം റീ-സ്റ്റാര്‍ട്ട് ചെയ്യുക. സ്പീഡ് വര്‍ദ്ധിക്കേണ്ടതാണ്. പരീക്ഷിച്ചു നോക്കുക. അങ്ങനെയല്ലെ ഓരോന്ന് പഠിക്കുക.

കടപ്പാട്: മറ്റൊരു ബ്ലോഗ്‌(computric)

ബ്രൌസിംഗ് സ്പീഡ് എങ്ങനെ കൂട്ടാം I

ഇന്‍റര്‍നെറ്റ് ബ്രൗസിംഗിന്‍റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്‍വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള്‍ ഉപയോഗിക്കുക സര്‍വ്വീസ് പ്രൊവൈഡറിന്‍റെ DNS സെര്‍വ്വറായിരിക്കും. പലകാരണങ്ങള്‍കൊണ്ടും അതിന്‍റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു  പരിഹാരമായി ചെയ്യാന്‍ കഴിയുന്നത് ആ DNS സെര്‍വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്‍വ്വറുകളെ അവിടെ കോണ്‍ഫിഗര്‍ ചെയ്യുകയാണ്. കൂടുതല്‍ വേഗത  പ്രധാനം ചെയ്യുന്ന ധാരാളം  DNS സെര്‍വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്.
അവയെപ്പറ്റി മനസിലാക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.അതില്‍ത്തന്നെ ഏറ്റവും വേഗതയുള്ളത് കണ്ടുപിടിച്ചു തരുന്ന ഒരു ഓപ്പണ്‍ സോഴ്സ് ബഞ്ച് മാര്‍ക്ക് ടൂളാണ് NameBench. (Mac OS X, UNIX എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന നേംബഞ്ച് ടൂള്‍ ലഭ്യമാണ്). നെയിം ബഞ്ച് ഡൌൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. .
NameBench നെ റണ്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന തരത്തില്‍ ഒരു സ്ക്രീന്‍ വരും.


പ്രത്യേകിച്ചു മാറ്റങ്ങള്‍ ഒന്നും വരുത്താതെ  ബെഞ്ച്മാര്‍ക്ക് ടെസ്റ്റുകൊടുക്കുക. ഏകദേശം പത്ത് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ഒരു റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്ത് കിട്ടും.


ഈ റിപ്പോര്‍ട്ടില്‍ കാണുന്നത് DNS സെര്‍വ്വറിന്‍റെ റെക്കമന്‍റഡ് കോണ്‍ഫിഗറേഷന്‍ താഴെപ്പറയുന്ന രീതിയില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാനാകും.വിന്‍ഡോസ് 7 ല്‍ ചെയ്യുന്നതിന്‍റെ സ്ക്രീന്‍ ഷോട്ടുകളാണ് താഴെക്കൊടുത്തിരിക്കുന്നത്) ഡെസ്ക്ടോപ്പിലുള്ള Network Places ഐക്കണില്‍ റൈറ്റ് ക്ലിക്കു ചെയ്ത്  Properties എടുക്കുക. Local Area Connection ല്‍ ക്ലിക്കു ചെയ്യുക. Properties ല്‍ ക്ലിക്കു ചെയ്യുക. ഇനി Internet Protocol version4 (TCP/IPv4) സിലക്ട് ചെയ്ത് അതിനെ ഡബിള്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ അതിന്‍റെ Properties ല്‍ ക്ലിക്കു ചെയ്യുക. use following DNS server addresses  എന്നതില്‍ ക്ലിക്ക് ചെയ്ത് നേരത്തേ ജനറേറ്റ് ചെയ്ത റെക്കമെന്‍റഡ് കോണ്‍ഫിഗറേഷനിലെ ആദ്യത്തെ രണ്ട് അഡ്രസുകള്‍ ഇവിടെ എന്‍റര്‍ ചെയ്യുക (കോപ്പി-പേസ്റ്റും ചെയ്യാവുന്നതാണ്)




 അല്ലെങ്കില്‍ ഇതിന്‍റെ Advanced ടാബില്‍ ക്ലിക്ക് ചെയ്ത് add ബട്ടന്‍ ഉപയോഗിച്ച് താഴെക്കാണുന്നതുപോലെ മൂന്നു സെര്‍വ്വറുകളും കോണ്‍ഫിഗര്‍ ചെയ്യാം


ഇനി സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക. തീര്‍ച്ചയായും ഇന്‍റര്‍നെറ്റ് ബ്രൗസിംഗ് വേഗത കൂടുന്നതായി അനുഭവപ്പെടും.ISP provider ന്‍റെ പഴയ സെറ്റിംഗ്സിലേക്ക് തിരിച്ചു പോകണമെങ്കില്‍ .obtain DNS server address automatically എന്നതില്‍ ക്ലിക്കിയാല്‍ മതി

കടപ്പാട്: മറ്റൊരു ബ്ലോഗ്‌(സൈബര്‍ ജാലകം )